ഐ എസ് ആർ ഒ : പേഴ്സണൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ
ഇന്ത്യൻ സ്പേസ് റിസർച്ച് ഒാർഗനെെസേഷന്റെ (ISRO) തിരുവനന്തപുരം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ജൂണിയർ പേഴ്സണൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണിയർ പേഴ്സണൽ അസിസ്റ്റന്റ് 166 ഒഴിവും സ്റ്റെനോഗ്രാഫറുടെ അഞ്ചും ഒഴിവുമാണുള്ളത്. ജൂണിയർ പേഴ്സണൽ അസിസ്റ്റന്റിന്റെ 44 ഒഴിവുകൾ തിരുവനന്തപുരത്താണ്.
ശന്പളം: തുടക്കത്തിൽ 25,500 രൂപയും മറ്റ് ആനുകൂല്യങ്ങളും
യോഗ്യത:
1. ആട്സ്/ കൊമേഴ്സ്/ മാനേജ്മെന്റ്/ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ ഫസ്റ്റ് ക്ലാസ് ബിരുദം. അല്ലെങ്കിൽ കമേഴ്സ്യൽ/ സെക്രട്ടേറിയൽ പ്രാക്ടീസിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയും സ്റ്റെനോ ടെെപ്പിസ്റ്റ്/ സ്റ്റെനോഗ്രാഫറായി ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
2. ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയിൽ മിനിട്ടിൽ 80 വാക്ക് വേഗം. കംപ്യൂട്ടർ അറിഞ്ഞിരിക്കണം.
പ്രായം: 2018 ഏപ്രിൽ 30ന് 18-26. എസ്സി, എസ്ടിക്കാർക്ക് 31 വയസും ഒബിസിക്കാർക്ക് 29 വയസുമാണ് ഉയർന്ന പ്രായം. വിമുക്തഭടൻ, അംഗപരിമിതർ, വിധവകൾ, നിയമപരമായി വിവാഹമോചിതരും പുനർവിവാഹം ചെയ്തിട്ടില്ലാത്തവരുമായ വനിതകൾ, കായികതാരങ്ങൾ എന്നിവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
പരീക്ഷ: തെരഞ്ഞെടുപ്പിനുള്ള എഴുത്തുപരീക്ഷ ഒാഗസ്റ്റ് 12ന് നടക്കും. തിരുവനന്തപുരമാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രം. കാൾ ലെറ്റർ ജൂലെെ അവസാനത്തെ ആഴ്ച/ ഒാഗസ്റ്റിലെ ആദ്യ ആഴ്ച ഇമെയിലായി അപേക്ഷകർക്ക് ലഭിക്കും.
എഴുത്തു പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കിൽ ടെസ്റ്റ് ഉണ്ടാവും.
എഴുത്തു പരീക്ഷയുടെ ഒബ്ജക്ടീവ് പാർട്ടിലും ഡിസ്ക്രിറ്റീവ് പാർട്ടിലും 50 ശതമാനം മാർക്ക് വീതം നേടിയവർക്കാണ് സ്കിൽ ടെസ്റ്റിന് പരിഗണിക്കുക.
അപേക്ഷാ ഫീസ്: 100 രൂപ. അപേക്ഷ ഒാൺലെെനായി സമർപ്പിച്ചതിനുശേഷം ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഒാൺലെെനായോ എസ്ബിഎെ ചെലാൻ ഉപയോഗിച്ച് ഏതെങ്കിലും എസ്ബിഐ ബ്രാഞ്ചിൽ നേരിട്ടോ ഫീസടയ്ക്കാം. ഫീസ് മേയ് 2-നകം അടച്ചിരിക്കണം.
ഫീസിളവ്: വനിതകൾ, എസ്സി, എസ്ടി , വിമുക്തഭടർ, അംഗപരിമിതർ എന്നിവർക്ക് അപേക്ഷാ ഫീസില്ല.
അപേക്ഷ: www.isro.gov.in എന്ന വെബ്സെെറ്റിൽ ഒാൺലെെനായി അപേക്ഷിക്കണം. ഒാൺലെെനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30