ഇന്ത്യൻ ഒായിൽ കോർപറേഷൻ അപ്രന്റിസ്ഷിപ്പ് 345 ഒഴിവുകൾ
ഇന്ത്യൻ ഒായിൽ കോർപറേഷൻ സൗത്ത് റീജൻ വിവിധ വിഭാഗങ്ങളിൽ 345 ഒഴിവുകളിലെ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. .
കേരളം, തമിഴ്നാട്, പുതുച്ചേരി, കർണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
ടെക്നിക്കൽ വിഭാഗത്തിൽ 150, നോൺ ടെക്നിക്കൽ വിഭാഗത്തിൽ 100, ടെക്നിക്കൽ അപ്രന്റിസ് വിഭാഗത്തിൽ 95 എന്നിങ്ങനെയാണ് ഒഴിവുകൾ. കേരളത്തിൽ 46 ഒഴിവുകലാണുള്ളത്.
യോഗ്യത
ടെക്നിക്കൽ ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ് ജയവും ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്/ ഇൻസ്ട്രമെന്റ് മെക്കാനിക്/മെഷീനിസ്റ്റ് ട്രേഡുകളിൽ രണ്ടു വർഷത്തെ ഫുൾടെെം ഐടിഐയും.
ടെക്നീഷ്യൻ അപ്രന്റിസ്: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ 50 % മാർക്കിൽ മാർക്കിൽ കുറയാതെ ഫുൾടെെം ത്രിവത്സര ഡിപ്ലോമ.
നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റിസ് – അക്കൗണ്ടന്റ്: ഏതെങ്കിലും വിഷയത്തിൽ 50% മാർക്കിൽ കുറയാതെ മൂന്നു വർഷത്തെ ഫുൾടെെം ബിരുദം. എസ്സി/ എസ്ടി വിഭാഗക്കാർക്ക് 45% മാർക്ക് മതി.
പ്രായം: 18-24 വയസ്. 2018 ഒാഗസ്റ്റ് 31 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസിക്കാർക്ക് മൂന്നു വർഷവും ഉയർന്നപ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷിക്കേണ്ട വിധം: ww.iocl.com എന്ന വെബ്സെെറ്റ് ലിങ്ക് വഴി ഒാൺലെെനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: www.iocl.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 21.