ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ 287 ഒഴിവുകൾ

275
0
Share:

കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവിലേക്ക്‌ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് അപേക്ഷ ക്ഷണിച്ചു.. 287 ഒഴിവുകളാണുള്ളത്. ടെയ്‌ലർ, ഗാർഡ്‌നർ, കോബ്ലർ, സഫായി കർമചാരി, വാഷർമാൻ, ബാർബർ എന്നിങ്ങനെയാണ്‌ ഒഴിവുകൾ . നിലവിൽ താത്‌കാലിക ഒഴിവാണ്‌.
ശാരീരിക ക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, ട്രേഡ്‌ ടെസ്‌റ്റ്‌, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്.
ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി ഡിസംബർ 22.
വിശദവിവരങ്ങൾക്ക്‌ https://recruitment.itbpolice.nic.in

Share: