കരാര്‍ നിയമനം; അഭിമുഖം 23ന്

Share:

ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്‍ (സാഫ്) നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 23ന് നീണ്ടകര ഫിഷറീസ് അവയര്‍നെസ് സെന്ററില്‍ നടക്കും.
മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തിയിലേക്ക് എം.എസ്.ഡബ്ല്യൂ(കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്)/എം.ബി.എ(മാര്‍ക്കറ്റിംഗ്) യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. ടൂ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് അഭിലഷണീയം.

പ്രായപരിധി 45 വയസ്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് പരിജ്ഞാനമുള്ളവര്‍ക്ക് ഓഫീസ് അസിസ്റ്റന്റ് തസ്തിയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. തീരനൈപുണ്യ പരിശീലനത്തിന് പങ്കെടുത്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായ പരിധി 45 വയസ്. താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി രാവിലെ ഒന്‍പതിന് അഭിമുഖത്തിനായി എത്തണം.

Share: