ഫെഡറല്‍ ബാങ്ക് ഇന്‍റേൺഷിപ്പ് പ്രോഗ്രാം
ഫെഡറല്‍ ബാങ്ക്, മണിപ്പാല്‍ ഗ്ലോബല്‍ എഡ്യൂക്കേഷൻ സര്‍വീസസുമായി ചേർന്ന് ബിരുദധാരികൾക്കായി ഇന്‍റേൺഷിപ്പ് നടപ്പിലാക്കുന്നു. ഫെഡറല്‍ ഇന്‍റേൺഷിപ്പ് പ്രോഗ്രാം (FIP) എന്ന പദ്ധതി , തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് മണിപ്പാലിന്‍റെ പി.ജി ഡിപ്ലോമ കോഴ്‌സ് ചെയ്യുന്നതോടൊപ്പം ഫെഡറല്‍ ബാങ്കില്‍ ഇന്‍റേൺഷിപ്പ് ചെയ്യാനും പ്രതിവര്‍ഷം 5.70 ലക്ഷം രൂപ വരെ പ്രതിഫലം നേടാനും അവസരമൊരുക്കുന്നു.
യോഗ്യത : 10, 12, ബിരുദ തലങ്ങളില്‍ 60 ശതമാനമോ അതിനു മുകളിലോ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായം: 2021 ഓക്ടോബര്‍ ഒന്നിന് 27 തികയാന്‍ പാടില്ല.
ബാങ്ക് ശാഖ/ ഓഫീസിൽ ഡിജിറ്റല്‍ പഠന രീതികള്‍ സമന്വയിപ്പിച്ച് ഉദ്യോഗാര്‍ഥിയുടെ കഴിവ് സമഗ്രമായി മെച്ചപ്പെടുത്തുന്ന രീതിയിലാണ് എഫ്ഐപി പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നത് .
വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മണിപ്പാല്‍ ഗ്ലോബല്‍ എഡ്യൂക്കേഷൻ സര്‍വീസസിന്‍റെ പിജി ഡിപ്ലോമ ഇന്‍ ബാങ്കിംഗ് ബിരുദവും ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി : ഒക്ടോബര്‍ 23
കൂടുതൽ വിവരങ്ങൾക്ക് : https://www.federalbank.co.in/federal-internship-program