ഇന്റഗ്രേറ്റഡ് ബിടെക്: പത്താം ക്ളാസ്സുകാർക്ക് അപേക്ഷിക്കാം
തെലുങ്കാനയിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് നോളജ് ടെക്നോളജീസിൽ ആറു വർഷത്തെ ഇന്റഗ്രേറ്റഡ് ബിടെക് കോഴ്സിനു പത്താം ക്ലാസ് പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
നിശ്ചിത ശതമാനം സീറ്റുകൾ അന്യസംസ്ഥാനക്കാർക്കും പ്രവാസി ഇന്ത്യാക്കാർക്കുമായി നീക്കിവച്ചിട്ടുണ്ട്
കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, എൻജിനിയറിംഗ് ശാഖകളിലാണു കോഴ്സുകൾ . ആദ്യത്തെ രണ്ടു വർഷം മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, തെലുങ്ക് അല്ലങ്കിൽ സംസ്കൃതം പഠിക്കണം. തുടർന്നാണ് എൻജിനിയറിംഗ് സ്ട്രീമിലേക്കുള്ള മാറ്റം.
പത്താം ക്ലാസാണ് അപേക്ഷിക്കാനുള്ള യോഗ്യത.
പ്രായം: 2018 ഡിസംബർ 31നു 18 കവിയരുത്.
ഓണ്‍ലൈനായി ജൂണ്‍ ഒന്നിനകം അപേക്ഷിക്കണം.
അപേക്ഷയുടെ പ്രിന്റൗട്ട് അപേക്ഷാ ഫീസ് സഹിതം ജൂണ്‍ നാലിനകം ലഭിക്കണം.
250 രൂപയാണ് അപേക്ഷാ ഫീസ്.
യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
അന്യ സംസ്ഥാനക്കാർക്കു പ്രതിവർഷ കോഴ്സ് ഫീസ് 1,37,000 രൂപ.
പ്രവാസികൾക്ക് ഇതു 3,01,000 രൂപയാണ്.
വിലാസം: രജിസ്ട്രാർ, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് നോളജ് ടെക്നോളജീസ്, വിന്ധ്യാ സി4, ഐഐഐടി കാന്പസ്, ഹൈദരാബാദ്- 500032.
ഫോണ്‍: 9573001992.
കൂടുതൽ വിവരങ്ങൾ www.rgukt.ac.in , www.admissions.rgukt.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.