അധ്യാപക നിയമനം

279
0
Share:

ആര്‍.എല്‍.വി കോളേജില്‍ അതിഥി അധ്യാപക നിയമനം

കൊച്ചി: തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് വിവിധ വിഭാഗങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ കാര്യാലയത്തില്‍ ഓണ്‍ലൈന്‍ മുഖേന ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍, യോഗ്യതയുടെ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. അപ്ലൈഡ് ആര്‍ട്ട് ഇന്റര്‍വ്യൂ ജനുവരി 23-ന് ഉച്ചയ്ക്ക് രണ്ടിനും, പെയിന്റിംഗ് ഇന്റര്‍വ്യൂ ജനുവരി 22-ന് ഉച്ചയ്ക്ക് രണ്ടിനും, സ്‌കള്‍പ്ചര്‍ ഇന്റര്‍വ്യൂ ജനുവരി 22-ന് ഉച്ചയ്ക്ക് രണ്ടിനും നടത്തും. യോഗ്യത ഒന്നാം/രണ്ടാം ക്ലാസോടുകൂടി അംഗീകൃത സര്‍വകലാശാലയില്‍ നിന്നും പ്രസ്തുത വിഷയങ്ങളില്‍ നേടിയിട്ടുളള ബിരുദാന്തര ബിരുദം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.rlvcollege.com ഫോണ്‍ 0484-2779757.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് 27ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. യോഗ്യത, ജനന തിയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിന് ഹാജരാക്കണം.

ബയോടെക്‌നോളജി ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ ബയോടെക്‌നോളജി വിഷയത്തിൽ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിയമനത്തിനായി 25ന് രാവിലെ 11ന് ഇന്റർവ്യൂ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്‌ക്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ നിലവിലുള്ള കോവിഡ് മാനദണ്ഡം നിർബന്ധമായും പാലിക്കണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കാസർഗോഡ്: പിലിക്കോട് ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 23 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍വെല്‍ഫയല്‍/ഇക്കണോമിക്‌സ് ഇവയിലേതെങ്കിലുമുളള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ബേസിക്ക് കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിപ്പിക്കുന്നതിനുളള പരിജ്ഞാനവുമുള്ളവര്‍ക്ക് പങ്കെടുക്കാം.

ഫോണ്‍ : 0467 2967767

Share: