ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ എസ് പി ആൻഡ് ബി സി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.