ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട്: ജനറല്‍ ഐ.ടി.ഐ യില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ടോണിക് അപ്ലയന്‍സസ്, എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡുകളില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഓരോ ഒഴിവുകളിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്‌റെ നിയമിക്കുന്നു. യോഗ്യത മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ടോണിക് അപ്ലയന്‍സസ് – ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം/ഇലക്ട്രോണിക്‌സ് എഞ്ചിനീയറില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ഇലക്ടോണിക്‌സ് ആന്‍ഡ് ക്മ്മ്യൂണികേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
എംപ്ലോയബിലിറ്റി സ്‌കില്‍ യോഗ്യത – എംബിഎ/ബിബിഎ/സോഷ്യോലജി, സോഷ്യല്‍ വെല്‍ഫയര്‍, ഇക്കണോമിക് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഇന്റര്‍വ്യൂ നവംബര്‍ 24 ന് രാവിലെ 11 മണിയ്ക്ക് ഗവ.ഐ.ടി.ഐ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഉദ്യാഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ – 0495 2377016
വനിത ഐ.ടി.ഐയില്‍ ഇന്‍സ്ട്രക്ടര്‍
കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് തസ്തികയില്‍ താത്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം നവംബര്‍ 26 ന് രാവിലെ 11 മണിക്ക്. യോഗ്യത : എം.ബി.എ/ബി.ബി.എ അല്ലെങ്കില്‍ സോഷ്യാളജി /സോഷ്യല്‍ വെല്‍ഫയര്‍/ഇക്കണോമിക്‌സ് എന്നിവയൊന്നിലെ ബിരുദം, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.
കൂടുതല്‍ വിവരത്തിന് : 0495 2373976