ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറിൽ ഒഴിവുകൾ
തിരുഃ റവന്യൂ വകുപ്പിൻറെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറിൽ (ഐ.എൽ.ഡി.എം.) മീഡിയ സെൽ, ഡിസാസ്റ്റർ മാനേജ്മെൻറ് സെൻറ്ർ, റിവർ മാനേജ്മെൻറ് സെൻറ്ർ, ഐ.ഇ.സി. പ്രവർത്തനങ്ങൾ എന്നിവിടങ്ങളിൽ നിലവിലുള്ള ഒഴിവുകളിൽ ദിവസ വേതന, കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രൂഫ് റീഡർ, ഇൻറേൺഷിപ് (പ്രിന്റ്/വിഡിയോ ജേണലിസം), ഫോട്ടോഗ്രഫിക് അറ്റൻഡർ, പ്രൊജക്ട് അസോസിയേറ്റ്, പ്രൊജക്ട് അസോസിയേറ്റ്(ജിയോളജി), പ്രൊജക്ട് അസോസിയേറ്റ് (എൻവയോൺമന്റൽ സയൻസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഒരു വർഷത്തേക്കാകും നിയമനം.
പ്രൂഫ് റീഡർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസിലുള്ള പി.ജി/പി.ജി ഡിപ്ലോമയും സമാന മേഖലയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവുമാണു യോഗ്യത. പ്രതിമാസം 25000 രൂപ പ്രതിഫലം ലഭിക്കും.
ഇൻറേൺഷിപ് (പ്രിന്റ്/വിഡിയോ ജേണലിസം) വിഭാഗത്തിൽ മൂന്ന് ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലാ ബിരുദവും ജേണലിസം /പബ്ലിക് റിലേഷൻസിലുള്ള പി.ജി./പി.ജി. ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ പ്രതിഫലവും സൗജന്യ താമസ സൗകര്യവും ലഭിക്കും.
ഫോട്ടോഗ്രഫിക് അറ്റൻഡറുടെ ഒരു ഒഴിവിൽ പ്ലസ്ടു പാസ്, സമാന മേഖലയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. 10000 രൂപ പ്രതിഫലം ലഭിക്കും.
ഡിസാസ്റ്റർ മാനേജ്മെൻറ് സെന്ററിൽ ദുരന്ത നിവാരണ പരിശീലന പരിപാടികൾ നടത്തുന്നതിനും ഐ.ഇ.സി. പ്രവർത്തനങ്ങൾക്കുമായുള്ള രണ്ട് പ്രൊജക്ട് അസോസിയേറ്റിന്റെ ഒഴിവുകളിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള ഡിസാസ്റ്റർ മാനേജ്മെൻറ് ബിരുദാനന്തര ബിരുദ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
പ്രതിമാസം 20000 രൂപ സ്‌റ്റൈപെന്റും സൗജന്യ താമസ സൗകര്യവും ലഭിക്കും.
റിവർ മാനേജ്മെൻറ് സെൻറ്റിലാണു പ്രൊജക്ട് അസോസിയേറ്റ് (ജിയോളജി) ഒഴിവ്.
അംഗീകൃത സർവകലാശാലയിൽനിന്നുള്ള ജിയോളജി ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 20000 രൂപ സ്‌റ്റൈപെന്റും സൗജന്യ താമസ സൗകര്യവും ലഭിക്കും.
ഐ.ഇ.സി. പ്രവർത്തനങ്ങൾക്കായുള്ള പ്രൊജക്ട് അസോസിയേറ്റ് (എൻവയോൺമെൻറ്ൽ സയൻസ്) ഒഴിവിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള എൻവയോൺമെൻറ്ൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 20000 രൂപ സ്‌റ്റൈപെന്റും സൗജന്യ താമസ സൗകര്യവും ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 30.
വെബ്സൈറ്റ് https://ildm.kerala.gov.in/en , ഇ-മെയിൽ: ildm.revenue@gmail.com,
ഫോൺ: 0471 2365559, 98479 84527, 94467 02817, 98951 23377, 94964 06377.