ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രന്റിസ്
ടെക്നിക്കൽ, നോൺ ടെക്നിക്കൽ അപ്രന്റിസിന്റെ 500 ഒഴിവുകളിലേക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ അപേക്ഷ ക്ഷണിച്ചു.
ടെക്നിക്കൽ അപ്രന്റിസ്:
യോഗ്യത : മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ ത്രിവത്സര റെഗുലർ ഫുൾടെെം ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ്:
യോഗ്യത : ഫിറ്റർ/ ഇലക്ട്രീഷൻ/ ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷീനിസ്റ്റ് ട്രേഡുകളിൽ റെഗുലർ ഫുൾടെെം ഐടിഐ (എൻസിവിടി/ എസ്സിവിടി അംഗീകൃതം.)
നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്):
യോഗ്യത : 50% മാർക്കോടെ റെഗുലർ ഫുൾടെെം ബിരുദം.
നോൺടെക്നിക്കൽ ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഒാപ്പറേറ്റർ(ഫ്രഷർ അപ്രന്റിസ്): കുറഞ്ഞത് മൊത്തം 50% മാർക്കോടെ റെഗുലർ ഫുൾടെെം പ്ലസ്ടു/ തത്തുല്യം.
നോൺ ടെക്നിക്കൽ ട്രേഡ് അപ്രന്റിസ്- ഡേറ്റ എൻട്രി ഒാപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ):
യോഗ്യത : 50% മാർക്കോടെ റെഗുലർ ഫുൾടെെം പ്ലസ്ടു/ തത്തുല്യം.
ഒരു വർഷത്തെ സ്കിൽ സർട്ടിഫിക്കറ്റ്.
എസ്സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 45% മാർക്ക് മതി).
പ്രായം (28-02-2020 ന്): 18-24 വയസ്
അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഗോവ, ദാദ്ര ആൻഡ് നാഗർ ഹവേലി ഉൾപ്പെടുന്ന വെസ്റ്റേൺ റീജനിലാണ് അവസരം.
കൂടുതൽ വിവരങ്ങൾക്ക് www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അവസാന തിയതി: മാർച്ച് 20