ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അപ്രന്റിസ്

279
0
Share:

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 101 അപ്രന്റിസ്ഷിപ്പ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ,കേന്ദ്രഭരണ പ്രദേശമായ ദാദ്ര-നഗര്‍ ഹവേലി എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
അക്കൗണ്ടന്റ്, ടെക്നീഷ്യന്‍, ട്രേഡ് അപ്രന്റിസ് എന്നീ വിഭാഗങ്ങളിലാണ് അപ്രന്റിസ് ആവശ്യം.
യോഗ്യത: അക്കൗണ്ടന്റ് (അപ്രന്റിസ്) – ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
ടെക്നീഷ്യന്‍ ( അപ്രന്റിസ്) – മൂന്നുവര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ്- എന്‍.സി.വി.ടി./എസ്.സി.വി.ടി. അംഗീകാരമുള്ള ഐ.ടി.ഐ. ട്രേഡ്.

പ്രായം: 18-24 വയസ്സ്. സംവരണവിഭാഗങ്ങൾക്ക് വയസ്സിളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി . കൂടുതല്‍ വിവരങ്ങള്‍ www.iocl.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബര്‍ 26

Share: