കരസേനയിൽ നിയമ ബിരുദധാരികൾക്കു അവസരം
കരസേനയിൽ നിയമ ബിരുദധാരികൾക്കു ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാൻ അവസരം. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ജെഎജി എൻട്രി സ്കീം ഇരുപത്തിരണ്ടാമതു ഷോർട്ട് സർവീസ് കമ്മീഷൻഡ് ഏപ്രിൽ 2019 കോഴ്സലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് .
ഓൺലൈൻ ആയി അപേക്ഷിക്കണം.
ഒഴിവുകളുടെ എണ്ണം : 14
പ്രായം: 2019 ജനുവരി ഒന്നിന് 21- 27 വയസ്.
വിദ്യാഭ്യാസ യോഗ്യത: 55 ശതമാനം മാർക്കോടെ എൽഎൽബി ബിരുദം. അപേക്ഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/സ്റ്റേറ്റ് രജിസ്ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം.
ശാരീരിക യോഗ്യത: ഉയരം 157 സെ.മീ. (പുരുഷൻ) 152 സെ.മീ. (സ്ത്രീ).
തൂക്കം: ആനുപാതികം
തെരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാംഗളൂർ/ഭോപ്പാൽ/കോയന്പത്തൂരിൽ നടത്തുന്ന എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ, ഡിസ്കഷൻ ടെസ്റ്റ് എന്നിവയുണ്ട്. സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുൾപ്പെട്ടതാണു രണ്ടാം ഘട്ടം. തുടർന്ന് വൈദ്യപരിശോധന. ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു തേർഡ് എസി യാത്രാബത്ത നൽകും.
പരിശീലനം: ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ 49 ആഴ്ചത്തെ പരിശീലനം നൽകും. ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ഡിപ്പാർട്ട്മെന്റിൽ ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.
അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ വഴി മാത്രം അപേക്ഷിക്കുക.
www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഇതു സബ്മിറ്റ് ചെയ്തശേഷം പ്രിന്റൗട്ടിന്റെ രണ്ടു കോപ്പി എടുക്കണം.
ഒരു പ്രിന്റൗട്ട് നിർദിഷ്ട സ്ഥാനത്ത് ഫോട്ടോ ഒട്ടിച്ചു സ്വയം സാക്ഷ്യപ്പെടുത്തി സിലക്ഷൻ സെന്ററിൽ ഹാജരാക്കണം. ഒരു പ്രിന്റൗട്ട് പിന്നീടുള്ള ആവശ്യങ്ങൾക്കായി ഉദ്യോഗാർഥി കൈയിൽ കരുതണം.
വിശദവിവരങ്ങൾക്ക്: www.joinindianarmy.nic.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 16.