ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഒഴിവുകൾ

Share:

ഇന്ത്യ൯ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ് ടെക്നോളജി ( ഡല്‍ഹി ) യിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 64 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യ വിജ്ഞാന നമ്പര്‍: E-II/06/2017(E)

ജൂനിയര്‍ അക്കൌണ്ട്സ് ഓഫീസര്‍-2

യോഗ്യത: 1. എം.കോം, അക്കൌണ്ട്സ് വിഭാഗത്തില്‍ സീനിയ൪ അസിസ്റ്റന്‍റ് തസ്തികയിൽ കുറഞ്ഞത് ഒരു വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ബി.കോമും സീനിയര്‍ അസിസ്റ്റന്‍റ് അല്ലെങ്കിൽ തത്തുല്യ തസ്തികയിൽ 3 വര്‍ഷം പ്രവൃത്തി പരിചയം.
2. ടാലി, പേറോള്‍ അക്കൌണ്ടിംഗ് തുടങ്ങിയ അക്കൌണ്ടിംഗ് സോഫ്റ്റ്‌ വെയറുകള്‍, ഇംഗ്ലീഷ്, ഹിന്ദി ടൈപ്പിംഗ്, ഓഫീസ് അപ്ലിക്കേഷന്‍സ് എന്നിവയിൽ പരിജ്ഞാനം നിര്‍ബന്ധം .
ഉയര്‍ന്ന ബിരുദം, ഡിപ്ലോമ, സി.എ, , ഐ.സി ഡബ്ല്യു.എ എന്നീ യോഗ്യതകള്‍ അഭിലഷണീയം.
പ്രായ പരിധി: 35 വയസ്.

സീനിയര്‍ ലൈബ്രറി ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്‍റ്: 1

യോഗ്യത: ലൈബ്രറി സയന്‍സിലോ ലൈബ്രറി ഇന്‍ഫര്‍മേഷ൯ സയന്‍സിലോ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ ആര്‍ട്സ്/കൊമേഴ്സ്‌/സയന്‍സ് വിഷയത്തിലെതെങ്കിലും ബിരുദാനന്തര ബിരുദവും ലൈബ്രറി സയന്‍സി/ലൈബ്രറി ഇന്‍ഫര്‍മേഷ൯ സയന്‍സിൽ ബിരുദവും. 2. കമ്പ്യൂട്ടര്‍ അപ്ലിക്കേഷ൯/ലൈബ്രറി ഓട്ടോമേഷന്‍ എന്നിവയിൽ ഒന്നിൽ ബിരുദാനന്തര ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. 3 വര്‍ഷം മുന്‍പരിചയം. ഓഫീസ് അപ്ലിക്കേഷനുകളില്‍ പരിജ്ഞാനം. ലൈബ്രറി ഓട്ടോമേഷനില്‍ അറിവ് അഭിലഷണീയം.
പ്രായ പരിധി: 35 വയസ്.

അസിസ്റ്റന്‍റ് സെക്യൂരിറ്റി ഓഫീസര്‍-2

യോഗ്യത: 1. ബിരുദവും 5 വര്‍ഷം മുന്‍പരിചയവും.
2. റിസ്ക്‌ & ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്/ഫസ്റ്റ് എയ്ഡില്‍ മിലിട്ടറിയുടെയോ എ൯.സി.സി യുടെയോ പരിശീലനം.
3. ചെറിയ വാഹനങ്ങള്‍ കൈകാര്യം ചെയ്യാ൯ കഴിയണം.
പ്രായ പരിധി: 35 വയസ്.

ജൂനിയര്‍ ടെക്നിക്കൽ സൂപ്രണ്ട്.(ഹിന്ദി സെല്‍)-1

ബിരുദ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ ബിരുദം. /ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷില്‍ ബിരുദവും 3 വര്‍ഷം പ്രവൃത്തി പരിചയവും.
പ്രായ പരിധി: 35 വയസ്.

കെയര്‍ ടേക്കർ കം മാനേജർ-1

യോഗ്യത: ഹോട്ടല്‍ മാനേജ്മെന്‍റിൽ ബിരുദം. 5 വര്‍ഷം പ്രവൃത്തി പരിചയം. കമ്പ്യൂട്ടര്‍ ഓഫീസ് ആപ്ലിക്കെഷനുകളില്‍ പരിജ്ഞാനം. പ്രായ പരിധി: 35 വയസ്.

മെസ് മാനേജര്‍-5

യോഗ്യത: ഹോട്ടല്‍ മാനേജ്മെന്‍റിൽ ബിരുദം. 5 വര്‍ഷം പ്രവൃത്തി പരിചയം. കമ്പ്യൂട്ടര്‍ ഓഫീസ് ആപ്ലിക്കേഷനുകളിൽ പരിജ്ഞാനം. പ്രായ പരിധി: 35 വയസ്.

കെയര്‍ ടേക്കര്‍-3

യോഗ്യത: ഹോട്ടല്‍ മാനേജ്മെന്‍റിൽ ബിരുദം. 5 വര്‍ഷം പ്രവൃത്തിപരിചയം. കമ്പ്യൂട്ടര്‍ ഓഫീസ് അപ്ലിക്കേഷനുകളില്‍ പരിജ്ഞാനം. പ്രായ പരിധി: 35 വയസ്.

സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍-7

യോഗ്യത: ബിരുദം. വാച്ച് ആന്‍ഡ്‌ വാര്‍ഡ്‌ ജോലിയില്‍ 3 വര്‍ഷം പ്രവൃത്തി പരിചയം.
പ്രായ പരിധി: 30 വയസ്

അസിസ്റ്റന്‍റ് കെയര്‍ ടേക്കര്‍-6

യോഗ്യത: ഹോട്ടല്‍ മാനേജ്മെന്‍റിൽ ബിരുദം. 2 വര്‍ഷം പ്രവൃത്തി പരിചയം. കമ്പ്യൂട്ടര്‍ ഓഫീസ് ആപ്ലിക്കേഷനുകളിൽ പരിജ്ഞാനം.
പ്രായ പരിധി: 30 വയസ്

അസിസ്റ്റന്‍റ് മെസ് മാനേജര്‍-3

യോഗ്യത: ഹോട്ടൽ മാനേജ്മെന്‍റിൽ ബിരുദം. 2 വര്‍ഷം പ്രവൃത്തി പരിചയം. കമ്പ്യൂട്ടര്‍ ഓഫീസ് ആപ്ലിക്കെഷനുകളില്‍ പരിജ്ഞാനം. പ്രായ പരിധി: 30 വയസ്.

ജൂനിയര്‍ അസിസ്റ്റന്‍റ്- 24

യോഗ്യത: ബിരുദം. കമ്പ്യൂട്ടര്‍ ഓഫീസ് അപ്ലിക്കേഷനുകളിൽ പരിജ്ഞാനം. ഇംഗ്ലീഷില്‍ മിനിറ്റില്‍ 45 വാക്ക് അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 3 5 വാക്ക് ടൈപിംഗ് വേഗം.ഒരു വര്‍ഷം പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായ പരിധി: 27 വയസ്.

ജൂനിയര്‍ അസിസ്റ്റന്‍റ് (അക്കൌണ്ട്സ്)

യോഗ്യത: ബി.കോം അക്കൌണ്ടിംഗ് സോഫ്റ്റ്‌ വെയറുകളിൽ പരിജ്ഞാനം. ഹിന്ദി/ഇംഗ്ലീഷ് ടൈപ്പിംഗ് അറിയണം. പ്രായ പരിധി: 2 7 വയസ്.

അപേക്ഷാ ഫീസ്‌: എസ്.സി, എസ്.ടി വിഭാഗക്കാരുടെയും അംഗ പരിമിതരും ഒഴികെ ഉള്ളവര്‍ 50 രൂപ ഫീസ്‌ എസ്.ബി.ഐ കളക്റ്റ് സംവിധാനത്തിലൂടെ അടക്കണം.
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈ൯ ആയി രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾ www.iitd.ac.in വെബ്സൈറ്റിൽ ലഭിക്കും.
ഓണ്‍ലൈ൯ രജിസ്ട്രേഷനുള്ള അവസാന തീയതി: ജനുവരി 30
അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 7

Share: