എയര്‍ ഫോഴ്സില്‍ ഓഫീസറാകാൻ ഇപ്പോൾ അപേക്ഷിക്കാം

Share:

ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ ഫ്ലയിംഗ്, ഗ്രൌണ്ട് ഡ്യൂട്ടി(ടെക്നിക്കല്‍/നോണ്‍ ടെക്നിക്കല്‍) മെറ്ററോളജി ബ്രാഞ്ചില്‍
പെര്‍മനന്‍റ് /ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിച്ചുണ്ട്.
എന്‍.സി.സി എയര്‍ വിംഗ് സീനിയര്‍ ഡിവിഷന്‍ ‘സി’ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കായി ഫ്ലയിംഗ് ബ്രാഞ്ചില്‍ ഒഴിവുകള്‍ മാറ്റിവച്ചിട്ടുണ്ട്.

ഫ്ലയിംഗ്, ഗ്രൌണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 7 4 ആഴ്ചയും ഗ്രൌണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 52 ആഴ്ചയും നീളുന്ന പരിശീലന കോഴ്സ് ഉണ്ട്. 2019 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ പെര്‍മനന്‍റ്/ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ലഭിക്കും.

യോഗ്യത: ഫ്ലയിംഗ് ബ്രാഞ്ചിലേക്ക്: ഏതെങ്കിലും വിഷയത്തില്‍ 60% മാര്‍ക്കില്‍ കുറയാത്ത ബിരുദം. പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, എന്നിവ പഠിച്ചിരിക്കണം. അല്ലെങ്കില്‍ 60 % ത്തില്‍ കുറയാത്ത
ബി.ഇ, ബി.ടെക് യോഗ്യത.

ശാരീരിക യോഗ്യത: കുറഞ്ഞ ഉയരം: 162.5 സെ.മീ, കാലിന്‍റെ നീളം കുറഞ്ഞത് 99 സെ. മീ, കൂടിയത് 120 സെ. മീ, തുടയുടെ നീളം –കൂടിയത് 6 4 സെ.മീ, ഇരിക്കുമ്പോള്‍ നീളം കുറഞ്ഞത് 81.5 സെ. മീ കൂടിയത് 96 സെ. മീ

കാഴ്ച -6/6, 6/9

മെറ്ററോളജി വിഭാഗത്തിലേക്ക് :
സയന്‍സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ജ്യോഗ്രഫി/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/എന്‍വയോൺമെന്‍റൽ സയന്‍സ്/അപ്ലൈഡ് ഫിസിക്സ്/ഓഷ്യാനോ ഗ്രാഫി/മെറ്ററോളജി/അഗ്രിക്കള്‍ച്ചറൽ മെറ്ററോളജി/ഇക്കോളജി & എന്‍വയോൺമെന്‍റ്/ജിയോ-ഫിസിക്സ്/എന്‍വയോൺമെന്‍റൽ ബയോളജി എന്നീ ശാസ്ത്ര വിഷയങ്ങളില്‍ ഏതിലെങ്കിലും 50% മാര്‍ക്കോടെ ബിരുദാനന്തര ബിരുദം.
അപേക്ഷകര്‍ ബിരുദ തലത്തില്‍ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച് 55% ത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം.

ഇത് വരെയുള്ള സെമസ്റ്ററുകളിലെല്ലാം ബാക്ക് ലോഗ് ഇല്ലാതെ 50% ത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയ അവസാന സെമസ്റ്റര്‍ പി.ജി വിധ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ നിശ്ചിത തീയതിക്ക് മുന്‍പ് പി.ജി ഒറിജിനല്‍ /പ്രോവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ശാരീരിക യോഗ്യത: പുരുഷന്മാര്‍ക്ക് ഉയരം-157.5 സെ മീ, സ്ത്രീകള്‍ക്ക് ഉയരം 152 സെ. മീ ഉയരത്തിന് ആനുപാതികമായി തൂക്കം.

പ്രായം: ഫ്ലൈയിംഗ് ബ്രാഞ്ച്-20-24 വയസ്. (2/1/1995നും 1999 -1-1 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം)

ഗ്രൌണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍/നോണ്‍-ടെക്നിക്കല്‍ ബ്രാഞ്ച്):
20-26വയസ്. 2019 ജനുവരി 1 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1993 ജനുവരി 2 നും 1999 ജനുവരി 1 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

അപേക്ഷിക്കേണ്ട വിധം: http://afcat.cdac.in എന്ന വെബ്സൈറ്റിൽ
പ്രസിദ്ധീകരിചിരിക്കുന്ന വിജ്ഞാപനം വായിച്ചു മനസ്സിലാക്കി ഇതേ വെബ്സൈറ്റ്
വഴി വേണം അപേക്ഷിക്കാന്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 14

Share: