സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വർഷം !

Share:

ന്യൂഡൽഹി: ഭാരതത്തിൻറെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം!  പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി. ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തിയ ശേഷം രാവിലെ 7.30 ഓടെയാണ് മോദിയുടെ പ്രസംഗം ആരംഭിച്ചത്. കൊവിഡ് തീർത്ത പ്രതിസന്ധിയിൽ 139 കോടി ഭാരത ജനതയ്ക്ക് പ്രതീക്ഷയും ആത്മാഭിമാനവും പകർന്ന് അദ്ദേഹം സംസാരിച്ചു.

ഏറെ “ഗൗരവമേറിയ” ഈ അവസരത്തിൽ ഭാരതത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടും രാഷ്ട്രത്തിൻറെ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങൾ അനുസ്മരിച്ചുകൊണ്ടുമാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. കോവിഡ് പോരാളികൾക്ക് പ്രധാനമന്ത്രി ആദരം അർപ്പിച്ചു. ടോക്യോ ഒളിംപിക്സിലെ വിജയികളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

തുടർച്ചയായ എട്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രിനരേന്ദ്ര മോഡി ഇന്ന് നടത്തിയത്. .

2014 ൽ പ്രധാനമന്ത്രി തൻ്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയും തൻ്റെ സർക്കാരിൻ്റെ നയങ്ങളും കാഴ്ചപ്പാടും വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനുശേഷം, എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി സമാനമായ രീതി പിന്തുടർന്നു, കഴിഞ്ഞ വർഷം രാജ്യത്തിൻ്റെ പുരോഗതി റിപ്പോർട്ടുകളും അടുത്ത വർഷത്തേക്കുള്ള മുന്നോട്ടുള്ള വഴികളും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി മോദി രാജ്യത്തിന് വേണ്ടി ചില സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ച സന്ദർഭം കൂടിയാണ് ഓരോ സ്വാതന്ത്ര്യദിനങ്ങളും.

ടോക്കിയോയിൽ അടുത്തിടെ സമാപിച്ച ഒളിംപിക്സിൽ എക്കാലത്തെയും മികച്ച പ്രകടനം നടത്തിയ ഇന്ത്യയുടെ ഒളിമ്പിക് സംഘത്തെ പ്രധാനമന്ത്രി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു . ടോക്കിയോ ഗെയിംസിൽ ഒരു സ്വർണ്ണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ഏഴ് മെഡലുകൾ ഇന്ത്യൻ അത്‌ലറ്റുകൾ നേടിയിരുന്നു. ‘ആദ്യം രാഷ്ട്രം, എപ്പോഴും രാഷ്ട്രം'(Nation first, Nation always) എന്നതാണ് ആഘോഷങ്ങളുടെ ഇന്നത്തെ ആശയം.

‘ലോകത്തിന് പ്രചോദനമാകുന്നത് തുടരുക’

  • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസയുമായി യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ

‘ലോകത്തിന് പ്രചോദനമാകുന്ന ജനതയുടെ ഇഷ്ടത്തെ മാനിക്കുന്നതിനുള്ള അടിസ്ഥാനപരമായ പ്രതിബദ്ധതയാണ് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് കാരണം’- ജോ ബൈഡൻ ട്വീറ്റ് ചെയ്തു. മഹാത്മാഗാന്ധിയുടെ സത്യത്തിൻ്റെയും അഹിംസയുടെയും സന്ദേശത്താൽ നയിക്കപ്പെട്ട രാജ്യമാണ് ഇന്ത്യയെന്നും ബൈഡൻ പറഞ്ഞു. 75-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് ബൈഡൻ ഇന്ത്യയ്ക്ക് ആശംസ നേർന്നത്. ‘വർഷങ്ങളായി, നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധം, നാല് ദശലക്ഷത്തിലധികം ഇന്ത്യൻ-അമേരിക്കക്കാരുടെ ഊർജ്ജസ്വലമായ സമൂഹം ഉൾപ്പെടെ, ഞങ്ങൾ പങ്കാളിത്തം നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു,’ പ്രസ്താവനയിൽ ബൈഡൻ പറയുന്നു.

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസമായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 ആഘോഷിക്കപ്പെടുന്നു. രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ചെങ്കോട്ടയില്‍ ഇന്ത്യന്‍ പതാക അണിയിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും നിധി പോലെ കാത്തു സൂക്ഷിക്കുന്നവരാണ് ഓരോ ഇന്ത്യക്കാരനും.

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിധിയുമായ് നാമൊരു കരാറിലേര്‍പ്പെട്ടിരുന്നു. അത് നിറവേറ്റാനുളള സമയം എത്തിയിരിക്കുന്നു. ഈ അര്‍ധരാത്രിയില്‍, ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത്, ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്’

രാജ്യം 1947 മുതല്‍ വളരെ ദൂരം പിന്നിട്ടുവെന്നും, സ്വാതന്ത്ര്യം നേടിത്തരാന്‍ നിരവധി പേര്‍ പരിശ്രമിച്ചിട്ടുണ്ടെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു . അവരെല്ലാം ത്യാഗത്തിന്റെ പ്രതീകങ്ങളാണ് . എല്ലാ അനശ്വര പോരാളികളുടെയും വിശുദ്ധ സ്മരണയ്ക്ക് മുന്നില്‍ ഞാന്‍ നമിക്കുന്നു’ – അദ്ദേഹം പറഞ്ഞു.

പകര്‍ച്ചവ്യാധിയുടെ തീവ്രത കുറഞ്ഞുവെങ്കിലും കൊറോണ വൈറസിന്റെ ആഘാതം ഇനിയും അവസാനിച്ചിട്ടില്ല. കോവിഡ് പ്രതാസന്ധി തരണം ചെയ്യുവാനായി ശ്രമിക്കുന്ന നമ്മുടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, മറ്റ് വൊളഎന്നന്റിയേഴ്‌സ് എന്നിവരുടെ പരിശ്രമം നാം വ്‌സ്മരിക്കാന്‍ പാടില്ലെന്നും എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും രാഷ്ട്രപതി അഭ്യര്‍ത്ഥിച്ചു.

 

Share: