ഇഗ്‌നോ അപേക്ഷ ക്ഷണിച്ചു

318
0
Share:

കൊച്ചി, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അടുത്ത ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു .
സര്‍ട്ടിഫിക്കറ്റ്‌, ഡിപ്ലോമ, ഡിഗ്രി, മാസ്‌റ്റര്‍ ഡിഗ്രി പ്രോഗാമുകള്‍ , കമ്പ്യുട്ടര്‍ ആപ്ലിക്കേഷന്‍, ഡയറ്റിക്‌സ്‌ ആന്‍ഡ്‌ ഫുഡ്‌ സര്‍വീസ്‌ മാനേജ്‌മെന്റ്‌, റൂറല്‍ ഡെവലപ്‌മെന്റ്‌, കൗണ്‍സിലിങ്‌ ആന്‍ഡ്‌ ഫാമിലി തെറാപ്പി, ടൂറിസം ആന്‍ഡ്‌ ട്രാവല്‍ മാനേജ്‌മെന്റ്‌, ഇംഗ്ലീഷ്‌, ഹിന്ദി, സോഷ്യല്‍ വര്‍ക്ക്‌, സോഷ്യല്‍ വര്‍ക്ക്‌ (കൗണ്‍സലിങ്‌), ഫിലോസഫി, എജ്യൂക്കേഷന്‍, ഹിസ്‌റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്‌, പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്‍, സോഷ്യോളജി, ലൈബ്രറി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സ്‌, ആന്ത്രോപ്പോളജി, മാത്തമാറ്റിക്‌സ്‌ വിത്ത്‌ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജന്‍ഡര്‍ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌, ഡിസ്‌റ്റന്‍സ്‌ എഡ്യൂക്കേഷന്‍, കോമേഴ്‌സ്‌ എന്നീ കോഴ്‌സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം.
സയന്‍സ്‌, ആര്‍ട്‌സ്‌, ടൂറിസം സ്‌റ്റഡീസ്‌, കോമേഴ്‌സ്‌, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍,ലൈ ബ്രറി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സ്‌, സോഷ്യല്‍ വര്‍ക്ക്‌ എന്നീ വിഷയങ്ങളില്‍ ബിരുദ പഠനത്തിനും, വ്യത്യസ്‌ത ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്‌ പ്രോഗ്രാമുകള്‍ക്കും ബാച്ച്‌ലര്‍ പ്രിപ്രേറ്ററി പ്രോഗ്രാമുകള്‍ക്കും അപേക്ഷിക്കാം. ഓണ്‍െലെനിലൂടെയാണ്‌ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്‌.
വിശദവിവരങ്ങള്‍ക്കും അപേക്ഷകള്‍ക്കും www.ignou.ac.in , https://onlineamdission.ac.in സന്ദര്‍ശിക്കുക.

അവസാന തിയതി. ഡിസംബര്‍ 31
അപേക്ഷാഫോമും പ്രോസ്‌പെക്‌ടസും ഇഗ്‌നോയുടെ കൊച്ചി റീജിയണല്‍ സെന്ററിലും ലഭിക്കും.

 

Share: