ഐ.സി.പി.എസ്. പ്രോഗ്രാം മാനേജർ
തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിലെ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് വനിത ശിശുവികസന/ സാമൂഹ്യനീതി വകുപ്പിൽ നിന്നും അസിസ്റ്റൻറ് ഡയറക്ടർ മുതൽ അഡീഷണൽ ഡയറക്ടർ വരെയുള്ള തസ്തികയിൽ നിന്നും വിരമിച്ചിട്ടുള്ളതും 60 വയസ് പൂർത്തീകരിക്കാത്തതുമായ വ്യക്തികളിൽ നിന്നും കൂടിക്കാഴ്ചയിലൂടെ കെ.എസ്.ആർ. പാർട്ട് 1 ചട്ടം 8 പ്രകാരം ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.
നിയമനത്തിനായുള്ള അപേക്ഷ പൂർണ്ണമായ ബയോഡാറ്റ, എ.ജിയുടെ പെൻഷൻ വെരിഫിക്കേഷൻ റിപ്പോർട്ട്/ പെൻഷൻ പേമെൻറ് ഓർഡർ എന്നിവ സഹിതം വനിത ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 10.