ഐബിപിഎസ് പൊതുപ്രവേശന പരീക്ഷ: 8,106 ഒഴിവുകൾ
ഗ്രാമീണ്‍ ബാങ്കുകളിലെ ഓഫീസർ (സ്കെയിൽ I, II, III), ഓഫീസ് അസിസ്റ്റന്റ് മൾട്ടിപർപ്പസ്) എന്നിവയിൽ അപേക്ഷിക്കുന്നതിനു യോഗ്യത നേടുന്നതിനുള്ള ഐബിപിഎസ് (The Institute of Banking Personnel Selection ) പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം ഒഴിവുകൾ – 8,106 . ഓണ്‍ലൈൻ പരീക്ഷയാണ് നടത്തുന്നത്.
ഓഫീസർ സ്കെയിൽ I, ഓഫീസ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള പരീക്ഷ ഓഗസ്റ്റ്- ഒക്ടോബർ മാസങ്ങളിൽ നടത്തും.
ബിരുദധാരികൾക്കാണ് അവസരം. ജൂണ്‍ 27 വരെ അപേക്ഷിക്കാം.
ഓഫീസര്‍ സ്കെയില്‍ III
(സീനിയര്‍ മാനേജര്‍): 80 ഒഴിവ്.
പ്രായം: 21- 40 വയസ്.
ഓഫീസര്‍ സ്കെയില്‍ II
(മാനേജര്‍): 876 ഒഴിവ്.
പ്രായം: 21- 32.
ജനറല്‍ ബാങ്കിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ട്രഷറി മാനേജര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍, അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍, ലോ ഓഫീസര്‍ തസ്തികകളിലാണ് അവസരം.
ഓഫീസര്‍ സ്കെയില്‍ I
(അസിസ്റ്റന്റ് മാനേജര്‍): 2,676 ഒഴിവ്.
പ്രായം: 18 -30 വയസ്.
ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്): 4,483
പ്രായം: 18- 28 വയസ്.
ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണ് ആദ്യ തെരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ഐബിപിഎസ് നടത്തുന്ന കോമണ്‍ ഇന്റർവ്യൂ ഉണ്ടാകും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. അലോട്ട്മെന്റ് വിവരങ്ങൾ ഐബിപിഎസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
യോഗ്യത
മൾട്ടിപർപ്പസ് : അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം.
അല്ലെങ്കിൽ ഹൈസ്കൂൾ/കോളജ്/ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒൗദ്യോഗിക ഭാഷാപരിജ്ഞാനമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്.
പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വികലാംഗർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. വിമുക്തഭടൻമാർക്കു നിയമപ്രകാരം ഇളവു ലഭിക്കും.
അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗം, വികലാംഗർ, വിമുക്തഭടൻമാർ എന്നിവർക്ക് 175 രൂപ .
അപേക്ഷിക്കേണ്ട വിധം: www.ibps.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.ibps.in