ഇന്ത്യൻ എയർഫോഴ്സ അപേക്ഷ ക്ഷണിച്ചു
അവിവാഹിതരായ യുവതീ-യുവാക്കളിൽ നിന്നും ഇന്ത്യൻ എയർഫോഴ്സിന്റെ മീറ്റിയറോളജി ബ്രാഞ്ച് , പെർമനന്റ്/ ഷോർട്ട് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്ക് നന്പർ 200/19 ഗ്രൗണ്ട് ഡ്യൂട്ടി ഓഫീസേഴ്സ് കോഴ്സ് (പെർമനന്റ് കമ്മീഷൻ), നമ്പർ 200 ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സിലേക്കും സ്ത്രീകൾക്ക് നമ്പർ 200 ഷോർട്ട് സർവീസ് കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 52 ആഴ്ച നീണ്ടുനിൽക്കുന്ന കോഴ്സ് ജനുവരിയിൽ ആരംഭിക്കും.
യോഗ്യത: മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റി ക്സ്, ജ്യോഗ്രഫി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, എൻവയോണ്മെന്റൽ സയൻസ്, അപ്ലൈഡ് ഫിസിക്സ്, ഓഷ്യാനോഗ്രഫി, മീറ്റിയറോളജി, അഗ്രികൾച്ചറൽ മീറ്റിയറോളജി, ഇക്കോളജി ആൻഡ് എൻവയോണ്മെന്റൽ ജിയോഫിസിക്സ്, എൻവയോണ്മെന്റൽ ബയോളജി എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം.
അപേക്ഷകർ ബിരുദതലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ച് 55 ശതമാനത്തിൽ കുറയാത്ത മാർക്ക് ബിരുദത്തിനു നേടിയിരിക്കണം. ബാക്ലോഗ് ഇല്ലാതെ ഇതുവരെയുള്ള സെമസ്റ്ററുകളിൽ അന്പതു ശതമാനം മാർക്കുള്ള പിജി വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ 2018 ഡിസംബർ 15നു മുന്പ് പിജിയുടെ ഒറിജിനൽ/ പ്രോവിഷണൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്രായം: 2018 ജനുവരി ഒന്ന് അടിസ്ഥാനമാക്കി 20 നും 25നും മധ്യേ വയസ്. 1993 ജനുവരി രണ്ടിനും 1999 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. പിഎച്ച്ഡിക്കാർക്ക് 27 വയസുവരെ അപേക്ഷിക്കാം.
ശാരീരിക യോഗ്യത: ഉയരം പുരുഷൻമാർക്ക് 157.5 സെ.മീ. സ്ത്രീകൾക്ക് 152 സെ.മീ. ഉയരത്തിന് ആനുപാതികമായ തൂക്കം ഉണ്ടായിരിക്കണം. ശമ്പളം: 15,600- 39,100 രൂപ. ഡെറാഡൂണ്, മൈസൂർ, ഗാന്ധിനഗർ, വാരാണസി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എയർഫോഴ്സ് സെലക്ഷൻ ബോർഡിനു കീഴിൽ എസ്എസ്ബി ഇന്റർവ്യൂ ഉണ്ടായിരിക്കും. അപേക്ഷകർ വിവാഹിതരാകാൻ പാടില്ല. പരിശീലന കാലത്ത് വിവാഹം അനുവദിക്കുകയും ഇല്ല.
അപേക്ഷ അയയ്ക്കേണ്ട വിധം: www.joinindianairforce.nic.in എന്ന വെബ് സൈറ്റിൽ വിശദ വിവരങ്ങൾ ലഭിക്കും.
അവസാന തിയതി: ജനുവരി 02