എച്ച്.എസ്.എസ്.ടി ഹിന്ദി : ജോലി ഒഴിവ്
കോട്ടയം ജില്ലയിലെ ഒരു മാനേജ്‌മെൻറ് സ്ഥാപനത്തിലേക്ക് എച്ച്.എസ്.എസ്.ടി ഹിന്ദി തസ്തികയില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്. ഇവരുടെ അഭാവത്തില്‍ ശ്രവണ/ മൂക പരിമിതരെയും ഇവരുടെ അഭാവത്തില്‍ മറ്റ് അംഗപരിമിതരെയും പരിഗണിക്കും.
യോഗ്യത: എം.എ ഹിന്ദി, ബി.എഡ്, സെറ്റ് അല്ലെങ്കില്‍ തത്തുല്യം.
ശമ്പള സ്‌കെയില്‍: 552001,15,300 .
പ്രായം 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയാന്‍ പാടില്ല.
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 29 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആൻറ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി ഹാജരാക്കണം.