എങ്ങനെ വിജയിക്കാമെന്ന അറിവാണ് പ്രധാനം ….

Share:

ളരെവേഗം മാറികൊണ്ടിരിക്കുന്ന ഈ ലോകത്ത്, വളരെവേഗം മാറികൊണ്ടിരിക്കുന്ന തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഏതുതരത്തിലുള്ള വിദ്യാഭ്യാസമാണ് നിങ്ങള്‍ ആര്‍ജ്ജിക്കേണ്ടത് ?

എളുപ്പത്തില്‍ ധനവാനാകാന്‍ ഏതുതരം വ്യാപാരമാണ് നിങ്ങൾ തെരഞ്ഞെടുക്കേണ്ടത്? വ്യാപാരങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ ഏതെങ്കിലും തലത്തില്‍ സമ്പന്നനാകാൻ നിങ്ങള്‍ യോഗ്യരാണെന്ന് നിങ്ങള്‍ക്ക് ബോദ്ധ്യപ്പെടും. മറ്റുള്ളവര്‍ അഞ്ചുകൊല്ലം കൊണ്ട് കോടീശ്വരന്‍മാര്‍ ആയിത്തീര്‍ന്ന ഓരോ വ്യാപാരത്തിലും!

എളുപ്പത്തില്‍ ധനവാനാകാന്‍ നിങ്ങള്‍ സ്വര്‍ണ്ണം കണ്ടെത്തേണ്ടതില്ല; എണ്ണനിക്ഷേപം കണ്ടെത്തേണ്ടതില്ല. ഒഴിച്ചുകൂടാന്‍ പറ്റാത്ത ഏതെങ്കിലും ഉല്‍പ്പന്നം പുതുതായി കണ്ടുപിടിക്കേണ്ടതില്ല –How You Can Get Richer Quicker ! എന്ന  ഈ പുസ്തകത്തിൽ പറയുന്ന ലഘുവായ കാര്യങ്ങള്‍ ചെയ്‌താല്‍ മതി – എല്ലാം നിങ്ങളുടെ കഴിവുകള്‍ക്കുള്ളിലുള്ളത്!

വിജയിക്കുന്നതിനുള്ള അപാരമായ അവസരം ഇപ്രകാരം ഉറപ്പായിക്കഴിഞ്ഞാല്‍, ഈ പുസ്തകത്തില്‍ കൊടുത്തിട്ടുള്ള തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക. ഒരു പ്രത്യേക സ്ഥാപനമോ തൊഴിലോ തെരഞ്ഞെടുക്കുന്നതിനേക്കാള്‍ പ്രധാനം എങ്ങനെ വിജയിക്കാമെന്ന അറിവാണ്.

സമീപഭാവിയില്‍ തൊഴില്‍ സാദ്ധ്യതകളും ആവശ്യകതയും വളരെ വേഗം വര്‍ദ്ധിക്കുമെന്നും ശരാശരി വ്യക്തിക്ക് ഏഴ് വ്യത്യസ്ത തൊഴിലുകള്‍ ഉണ്ടാകുമെന്നും സാമ്പത്തിക – സാങ്കേതിക മാറ്റങ്ങളെപ്പറ്റി പ്രവചിക്കുന്ന വിദഗ്ദ്ധര്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നു.! ഏതു തൊഴിലിലായാലും വിജയിക്കുന്നതിന് വ്യത്യസ്തങ്ങളായ ഏഴു തൊഴിലുകളിലും നിങ്ങളെ സ്വയം സജ്ജമാക്കുക എന്നത് മാത്രമാണ് ഏക പോംവഴി – നിങ്ങളെ സഹായിക്കുന്ന തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ പഠിക്കുന്നതിലൂടെ നിങ്ങൾക്ക് വിജയി ആകാൻ കഴിയും. സമ്പന്നൻ ആകാൻ കഴിയും.

ആമസോൺ 4.23 ഡോളറിന് ( രു. 300 /-) വിൽക്കുന്ന How You Can Get Richer Quicker ! എന്ന  ഇ -ബുക്ക് ( ഇംഗ്ലീഷ് പതിപ്പ് ) സൗജന്യമായി ലഭിക്കുവാൻ info@careermagazine.in എന്ന ഇ-മെയിലിൽ ബന്ധപ്പെടുക.

Share: