ഹോട്ടല്‍ മാനേജ്‌മെൻറ് കോഴ്‌സ്

Share:

എറണാകുളം : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൻറെ നിയന്ത്രണത്തിലുളള കളമശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2024-25 അധ്യയന വര്‍ഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോട്ടല്‍ മാനേജ്‌മെൻറ് മേഖലയിലെ ഒരു വര്‍ഷത്തെ ബേക്കറി ആൻറ് കണ്‍ഫെക്ഷണറി, ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബീവറേജ് സര്‍വ്വീസ്, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍, ഫ്രണ്ട് ഓഫീസ് ഓപ്പറോഷന്‍, കാനിംഹ് ആൻറ് ഫുഡ് പ്രിസര്‍വേഷന്‍ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്ലസ് ടു/തത്തുല്യ യോഗ്യത ജയിച്ചവര്ക്ക് അപേക്ഷിക്കാം.

എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പഠനം സൗജന്യമാണ്.

മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ സമര്‍പ്പികാകം. വെബ്‌സൈറ്റ് www.fcikerala.org

അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തിയതി: മേയ് 31 ന് വൈകിട്ട് 4 വരെ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 0484-2558385, 2963385, 9188133492.

Share: