ഹോസ്പിറ്റാലിറ്റി അസിസ്റ്റൻറ്
തിരുവനന്തപുരം: കോളജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റൻറ് തസ്തികയിൽ ദിവസ വേതനത്തിന് നിയമനം നടത്തുന്നു.
യോഗ്യത: എസ്.എസ്.എൽ.സി, സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി . കമ്പ്യൂട്ടർ പരിജാഞാനം അഭികാമ്യം.
പ്രതിഫലം: പ്രതിദിനം 675 രൂപ
പ്രായം: 18 നും 41 നുമിടയിലാവണം.
അപേക്ഷാ ഫോമിൻറെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഫെബ് : 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.