ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ പരീക്ഷ: സെപ്റ്റംബര്‍ 26 വരെ അപേക്ഷിക്കാം
സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തുന്ന ജൂനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ പരീക്ഷ 2019-ന് അപേക്ഷ ക്ഷണിച്ചു. സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ഒഫീഷ്യല്‍ ലാംഗ്വേജ് സര്‍വീസ്, റെയില്‍വേ, ആംഡ് ഫോഴ്സസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, സബോര്‍ഡിനേറ്റ് ഓഫീസസ് എന്നിവിടങ്ങളില്‍ ജൂനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍, സെന്‍ട്രല്‍ ഹിന്ദി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിൽ ഹിന്ദി പ്രധ്യാപക്, വിവിധ സര്‍ക്കാര്‍ വകുപ്പുകളിൽ സീനിയര്‍ ട്രാന്‍സ്ലേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം.
1. ജൂനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍
(പോസ്റ്റ് കോഡ് ‘എ’ മുതല്‍ ‘ഡി’ വരെയുള്ള തസ്തികകള്‍):
യോഗ്യത: ഇംഗ്ലീഷ്/ഹിന്ദിയില്‍ ബിരുദാനന്തരബിരുദം.
ബിരുദതലത്തില്‍ ഇംഗ്ലീഷോ ഹിന്ദിയോ നിര്‍ബന്ധ/ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഹിന്ദി/ഇംഗ്‌ളീഷ് മെയിന്‍ വിഷയമായി പഠിച്ചു നേടിയ ബിരുദം.
ഹിന്ദി മെയിനായി പഠിച്ചവര്‍ ഇംഗ്ലീഷ് സബ്സിഡിയറി ആയും ഇംഗ്ലീഷ് മെയിന്‍ ആയി പഠിച്ചവര്‍ ഹിന്ദി സബ്സിഡിയറി ആയും പഠിച്ചിരിക്കണം.
ശമ്പളം: 35,400-112400 രൂപ
2. സീനിയര്‍ ട്രാന്‍സ്‌ലേറ്റര്‍ (പോസ്റ്റ് കോഡ് ‘ഇ’)
യോഗ്യത : ഇംഗ്ലീഷ്/ഹിന്ദിയില്‍ ബിരുദാനന്തരബിരുദം. പി.ജി.ക്ക് ഹിന്ദി മെയിനായി പഠിച്ചവര്‍ ബിരുദതലത്തില്‍ ഇംഗ്ലീഷ് സബ്സിഡിയറി ആയും പി.ജി.ക്ക് ഇംഗ്ലീഷ് മെയിന്‍ ആയി പഠിച്ചവര്‍ ബിരുദതലത്തില്‍ ഹിന്ദി സബ്സിഡിയറി ആയും പഠിച്ചിരിക്കണം.
അല്ലെങ്കില്‍ ഇംഗ്ലീഷ്/ഹിന്ദി അല്ലാത്ത വിഷയത്തില്‍ ബിരുദാനന്തരബിരുദം.
ബിരുദതലത്തില്‍ ഇംഗ്ലീഷ്/ഹിന്ദി നിര്‍ബന്ധ/ഇലക്ടീവ് വിഷയം അല്ലെങ്കില്‍ ഏതെങ്കിലും ഒരെണ്ണം പരീക്ഷാമാധ്യമമോ മറ്റൊന്ന് നിര്‍ബന്ധ/ഇലക്ടീവ് വിഷയമോ ആയിരിക്കണം.
ഈ യോഗ്യതയുള്ളവര്‍ക്ക് ട്രാന്‍സ്‌ലേഷനില്‍ (ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ളത്), സര്‍ക്കാര്‍ ഓഫീസുകളിലെ തര്‍ജമവിഭാഗത്തില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
ശമ്പളം: 44900-142400 രൂപ.
3. ഹിന്ദി പ്രധ്യാപക് (പോസ്റ്റ് കോഡ് ‘എഫ്’)
യോഗ്യത: ഹിന്ദിയില്‍ ബിരുദാനന്തരബിരുദം, ബി.എഡ്. ബിരുദതലത്തില്‍ ഇംഗ്ലീഷ് നിര്‍ബന്ധ/ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം. പ്ലസ്ടു തലത്തിലെ ഹിന്ദി അധ്യാപനത്തില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം: 47600-151100 രൂപ.
പ്രായം (എല്ലാ തസ്തികകള്‍ക്കും): 2020 ജനുവരി ഒന്നിന് 30 വയസ്സ് കവിയരുത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും അംഗപരിമിതര്‍ക്ക് പത്തുംവര്‍ഷ ഇളവുലഭിക്കും.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. എസ്.സി., എസ്.ടി., ഒ.ബി.സി., അംഗപരിമിത വിഭാഗങ്ങള്‍ക്ക് സംവരണമുണ്ട്.
അപേക്ഷിക്കേണ്ട വിധം: www.ssconline.nic.in എന്ന വെബ്സൈറ്റ് വഴി
അവസാന തീയതി: സെപ്റ്റംബര്‍ 26