ഹൈക്കോടതിയില്‍ പേഴ്സണല്‍ അസിസ്റ്റന്റ്: 35 ഒഴിവുകൾ
ഡല്‍ഹി ഹൈക്കോടതി പേഴ്സണല്‍ അസിസ്റ്റന്റിന്റെ 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറല്‍-10, എസ്.സി.-7, എസ്.ടി.-6, ഒ.ബി.സി.-12 എന്നിങ്ങനെയാണ് ഒഴിവുകൾ.
അംഗപരിമിതര്‍ക്ക് 3 ഒഴിവുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: ബിരുദം, ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡില്‍ മിനിറ്റില്‍ 100 വാക്കും ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 40 വാക്കും വേഗത യു ണ്ടായിരിക്കണം.
പ്രായം: 18-27. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും…….
തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് രീതിയിലുള്ള എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്, വിവരണാത്മക എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പരീക്ഷാ ഫീസ്: 300 രൂപ. എസ്.സി., എസ്.ടി., വിമുക്തഭടര്‍, അംഗപരമിതര്‍ എന്നിവര്‍ക്ക് 150 രൂപ
അപേക്ഷ: http://www.delhihighcourt.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 12
കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.