ഹെൽപ്പ് ഡസ്‌ക് സൗകര്യം

തിരുവനന്തപുരം ജില്ലയിലെ എം എസ് എം ഇ കൾക്ക് ഫിനാൻസ് ടാക്സ് ഓഡിറ്റ് മുതലായ സാമ്പത്തികപരമായ എല്ലാ വിഷയങ്ങളിലും ഉള്ള അവബോധം സൃഷ്ടിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിൻറെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട ൻറ്സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) കേരളയുടെയും ആഭിമുഖ്യത്തിൽ എല്ലാ മാസവും ആദ്യ ശനിയാഴ്ച ഐ സി ഐ യുടെ തിരുവനന്തപുരം റീജനൽ ഓഫീസിൽ എം എസ് എം ഇ ഹെൽപ്പ് ഡസ്‌ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിദഗ്ധരായ അക്കൗണ്ടൻറ് മാരുടെയും ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധികളുടെയും സേവനം ലഭ്യമാക്കുന്ന ഈ സൗകര്യം ജില്ലയിലെ വ്യവസായികൾക്കും സംരംഭകർക്കും പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.