ഹെൽത്ത് പ്രമോട്ടർ: അപേക്ഷ ക്ഷണിച്ചു
തൃശൂർ : പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി ട്രൈബൽ ഡവലപ്പ്മെൻറ് ഓഫീസിൽ പട്ടികവർഗ ഹെൽത്ത് പ്രമോട്ടർമാരുടെ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ യുവതി -യുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.ടി.ജി, അടിയ, പണിയ, മല പണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും. നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സ് പഠിച്ചവർക്കും, ആയുർവേദം പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന ലഭിക്കും.
പ്രായപരിധി 20 നും 35 നും മദ്ധ്യേയാണ്.
പ്രതിമാസ ശമ്പളം ടി.എ ഉൾപ്പെടെ 13,500 രൂപ.
ഉദ്യോഗാർത്ഥികൾക്ക് www.cmdkerala.net , www.stdd.kerala.gov.in എന്നീ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വൈകീട്ട് 5.00 മണി.
എഴുത്തു പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഫോൺ: 0480 2706100, 9496070362