ഹെൽത്ത് ഇൻസ്പെക്ടർ നിയമനം
തൃശൂർ: ജില്ലയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിക്കുന്നു. പ്ലസ് ടുവും ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമയും ആണ് യോഗ്യത.
പ്രായപരിധി 56 വയസ്സ്.
താൽപര്യമുളളവർ അപേക്ഷ, ബയോഡാറ്റ, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം മെയ് 9 രാവിലെ 10 നും വൈകീട്ട് 4 നും ഇടയിൽ dmohtsra5@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയ്ക്കണം.
ഫോൺ: 0487 2333050, 9400408120.