പരിശീലകർക്ക് അവസരം

219
0
Share:

തിരുവനന്തപുരം: ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിൽ ‘സെന്റർ ഓഫ് എക്‌സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിംഗ്’ എന്ന പദ്ധതി നടപ്പാക്കുന്നതിനായി അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌കറ്റ്ബാൾ, വോളീബോൾ, ഹോക്കി, ജൂഡോ, തായ്‌ക്വോണ്ടോ, ബോക്‌സിങ്, റെസ്ലിങ്, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങളിൽ പരിചയസമ്പന്നരായ പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷാഫോം www.gvrsportsschool.org എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ gvrsportsschool@gmail.com എന്ന മെയിൽ ഐഡിയിലോ, Directorate of Sports & Youth Affairs, Jimmy George Indoor Stadium, Vellayambalam, Thiruvananthapuram എന്ന വിലാസത്തിലോ ഡിസംബർ 15ന് വൈകിട്ട് അഞ്ചിനു മുൻപായി സമർപ്പിക്കേണ്ടതാണ്.

Share: