ജി.വി. രാജയിൽ ഹെഡ് കോച്ച്

തിരുവനന്തപുരം: ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹെഡ് കോച്ച് – ജൂഡോ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
സ്പോർസ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിക്കുന്ന പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.
ഒരു ഒഴിവാണുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് www.gvrsportsschool.org സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10 ആണ്.