ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം- 2023

Share:

തിരുവനന്തപുരം : ഇന്ത്യൻ ക്ലാസിക്കൽ നൃത്ത നാട്യകലകളുടെ വളർച്ചയിൽ ജീവിതമർപ്പിച്ച മുതിർന്ന പ്രതിഭകളെ ആദരിക്കുന്നതിനായി സംസ്ഥാന സാംസ്കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ 2023ലെ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്കാരത്തിന് നാമനിർദ്ദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു.

മൂന്നുലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്കാരം.

കേന്ദ്രസർക്കാർ അംഗീകരിച്ച ശാസ്ത്രീയ നൃത്ത-നാട്യകലകളിലെ സമഗ്ര സംഭാവനയാണ് പുരസ്കാരത്തിനുള്ള പ്രധാന പരിഗണന. നൃത്താചാര്യൻ ഗുരുഗോപിനാഥിന്റെ പേരിൽ കേരളത്തിലെ നൃത്ത-നാട്യ പ്രതിഭകൾക്ക് നൽകിവന്ന പുരസ്കാരം 2018ലാണ് ദേശീയ പുരസ്കാരമായി ഉയർത്തിയത്.

പുരസ്കാരത്തിനായി സ്വയം അപേക്ഷിക്കാത്തവർക്കുവേണ്ടി വ്യക്തകൾക്കും സ്ഥാപനങ്ങൾക്കും നാമനിർദ്ദേശങ്ങളയക്കാം. പുരസ്കാരത്തിന് ഒരിക്കൽ തിരഞ്ഞെടുത്ത നൃത്തരൂപം പിന്നീട് പരിഗണിക്കപ്പെടുക മൂന്നു വർഷത്തിനു ശേഷമായിരിക്കും.

അപേക്ഷകളും നാമനിർദേശങ്ങളും ലഭിക്കേണ്ട അവസാന തീയതി 30 ഡിസംബർ.

അയക്കേണ്ട വിലാസം സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം – 695 013, ഫോൺ :+91 471 2364771, 8129406346.

ഇമെയിൽ: secretaryggnd@gmail.com.

കൂടുതൽ വിവരങ്ങൾക്ക്: www.gurugopinathnatanagramam.org

Share: