അതിഥി അധ്യാപക ഒഴിവ്

മലപ്പുറം: സര്‍ക്കാര്‍ വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2020-2021 വര്‍ഷത്തേക്ക് അധ്യാപകരെ നിയമിക്കുന്നു. ഇസ്ലാമിക് ഹിസ്റ്ററി, കെമിസ്ട്രി വിഷയങ്ങളില്‍ ഡിസംബര്‍ 17 ന് രാവിലെ 10 നും ബോട്ടണി വിഷയത്തില്‍ 18 ന് രാവിലെ 10 നുമാണ് അഭിമുഖം.
നെറ്റ് യോഗ്യതയും കോഴിക്കോട് ഡിഡിഇ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പാള്‍ ചേമ്പറില്‍ അഭിമുഖത്തിന് എത്തണം.