ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ സംസ്കൃത ന്യായ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലകചറർമാരെ നിയമിക്കുന്നു. ഇതിനായി ഉദ്യോഗാർഥികളുടെ അഭിമുഖം സെപ്റ്റംബർ 18ന് രാവിലെ 11ന് പ്രിൻസിപ്പലിൻറെ ചേംബറിൽ നടത്തും.
കോളജ് വിദ്യാഭ്യാസ വകുപ്പിൻറെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.