ഗസ്റ്റ് അധ്യാപക ഒഴിവ്

എറണാകുളം: മഹാരാജാസ് കോളേജിൽ വിവിധ ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി. എസ്.സി. ഫിസിക്സ് ഇൻസ്‌ട്രുമെൻറേഷൻ, ബി.എസ്. സി. എൻവിയോൺമെൻറൽ കെമിസ്ട്രി എന്നീ പ്രോഗ്രാമുകളിലേക്ക് ഫിസിക്സ്, ഫിസിക്സ് ഇൻസ്‌ട്രുമെൻറേഷൻ, ഇലക്ട്രോണിക്സ്, കെമിസ്ട്രി, എൻവിയോൺമെൻറൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് നിയമനം.
ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം മിനിമം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ മെയ് 15 ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകളുമായി പ്രിൻസിപ്പാൾ ഓഫീസിൽ ഹാജരാകണം.
വിശദ വിവരങ്ങൾ www.maharajas.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.