ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

പാലക്കാട് : അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കായിക വിഭാഗം ഗസ്റ്റ് ലക്ചറര്‍ ഒഴിവ്.
55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.
താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 25 ന് രാവിലെ 11ന് അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പങ്കെടുക്കുന്നവര്‍ മുന്‍കൂറായി തൃശൂര്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം.
ഫോണ്‍: 04924 254142.