ഗസ്റ്റ് അധ്യാപക നിയമനം

Share:

പാലക്കാട് : പത്തിരിപ്പാല ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂണ്‍ 23, 24 തിയതികളില്‍ നടക്കും. ഓണ്‍ലൈനായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളെജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഇന്റര്‍വ്യൂ നടക്കുന്ന വിഷയം, തിയതി എന്നിവ ക്രമത്തില്‍.

ജൂണ്‍ 23- കൊമേഴ്‌സ്, എസ് മുതല്‍ സെഡ് വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുള്ളവര്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ.

ജൂണ്‍ 23- ബി.ബി.എ, ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകീട്ട് നാല് വരെ

ജൂണ്‍ 24- സയന്‍സ്, ഹിന്ദി, സംസ്‌കൃതം, രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍- 0491 2873999

Share: