ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂ

278
0
Share:

തിരുവനന്തപുരം: സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃതം സ്പെഷ്യൽ ന്യായ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ സെപ്റ്റംബർ 27-നു ഉച്ചയ്ക്ക് 01.30നു പ്രിൻസിപ്പാളിൻറെ ചേമ്പറിൽ നടക്കും.

കോളേജ് വിദ്യാഭ്യാസ വകുപ്പിൻറെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

Share: