അതിഥി അധ്യാപകനെ നിയമിക്കുന്നു

395
0
Share:

തൃശൂർ:  ഗവ.ലോ കോളേജിൽ 2022-23 അധ്യയന വർഷം മാനേജ്മെൻറ് വിഷയത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നു.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ അതിഥി അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും
(മാനേജ്മെൻറ് ) യു.ജി.സി. നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. യു.ജി.സി. റെഗുലേഷൻ അനുസരിച്ചാണ് നിയമനം.

താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തതിൻറെ രേഖകൾ സഹിതം സെപ്റ്റംബർ 23 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഫോൺ: 0487- 2360150. വെബ്സൈറ്റ്: www.glcthrissur.com

Share: