ഗസ്റ്റ് അധ്യാപക ഒഴിവ്

പാലക്കാട്: പട്ടാമ്പി ഗവ. സംസ്‌കൃത കോളെജില്‍ സംസ്‌കൃതം (ജനറല്‍) വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
യു.ജി.സി. മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുള്ള തൃശൂര്‍ കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വയസ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 29 ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.