ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA), വെൽഡർ, അരിത്തമാറ്റിക് കം ഡ്രോയിങ് (ACD) എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് 28ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത.