അതിഥി അധ്യാപക നിയമനം

മലപ്പുറം: തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി, സൈക്കോളജി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.
ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് സെപ്തംബര്‍ 29ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളില്‍ രാവിലെ 10.30നും സൈക്കോളജി ഉച്ചയ്ക്ക് രണ്ടിനുമാണ് കൂടിക്കാഴ്ച.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8891242417.