ഗസ്റ്റ് അധ്യാപക നിയമനം
എറണാകുളം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കലൂരിൽ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികകളിലെ ഓരോ ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നു.
ഈ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ്, ഞാറക്കലിൽ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകന്റെയും ഒഴിവുണ്ട്. ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ് എന്നീ യോഗ്യതകളും, ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് ബികോം(റെഗുലർ കോഴ്‌സ് ഓഫ് ഇൻസ്റ്റിട്യൂഷണൽ സ്റ്റഡി) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് എന്നിവയാണ് യോഗ്യത.
ഉദ്യോഗാർത്ഥികൾ ജനുവരി ഒന്നിന് രാവിലെ പത്തിന് ഇന്റർവ്യൂവിനും എഴുത്തു പരീക്ഷയ്ക്കും ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, കലൂർ സൂപ്രണ്ട് മുൻപാകെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0484-2346560, 2950903.