ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

241
0
Share:

കണ്ണൂർ : പെരിങ്ങോം ഗവ. ഐ ടി ഐയില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിലേക്കായി സെപ്റ്റംബര്‍ 24 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.

യോഗ്യത: വെല്‍ഡര്‍ ട്രേഡില്‍ എന്‍ ടി സി /എന്‍ എ സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ത്രിവത്സര ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലുള്ള ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

വിശദ വിവരങ്ങള്‍ക്ക് ഐ ടി ഐ ഓഫീസുമായി ബന്ധപ്പെടുക.

ഫോണ്‍: 04985 236266.

Share: