ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പാലക്കാട്: അട്ടപ്പാടി ഗവ. ഐ.ടി.ഐയില്‍ എംബ്ലോയബിലിറ്റി സ്കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്.
എം.ബി.എ / ബി.ബി.എ അല്ലെങ്കില്‍ സോഷ്യോളജി / എക്കണോമിക്സ് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താല്‍പര്യമുല്ളവര്‍ മാര്‍ച്ച് 16 രാവിലെ 10ന് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി അട്ടപ്പാടി ഗവ.ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍: 04924-211516.