ഗസ്റ്റ് ഫാക്കൽറ്റി : താത്കാലിക നിയമനം

Share:

തിരുവനന്തപുരം:  കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൻറെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് അക്കൗണ്ടൻസി/ഫിനാൻസ് വിഷയത്തിൽ ഗസ്റ്റ് ഫാക്കൽറ്റി താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

60 ശതമാനം മാർക്കോടെ എം.കോം/എം.ബി.എ (ഫിനാൻസ്) ബിരുദവും നെറ്റും ഒരു വർഷം യു.ജി./പി.ജി. അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസുകളിൽ അധ്യാപന പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി. അഭികാമ്യം.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ ഡിസംബർ 24ന് മുമ്പ് അയയ്ക്കണം.

വിവരങ്ങൾക്ക്: www.kittsedu.org , 0471-2327707.

Share: