ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

തിരുവനന്തപുരം സർക്കാർ ലോ കോളജിൽ നിയമ വിഷയത്തിൽ രണ്ട് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ജൂലൈ 19ന് രാവിലെ 10.30 മുതൽ അഭിമുഖം നടത്തും.
കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.