ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

ഇടുക്കി : രാജാക്കാട് സർക്കാർ ഐ.ടി.ഐ യില്‍ അരിത്തമെറ്റിക് കം ഡ്രോയിങ് ഇന്‍സ്ട്രക്ടര്‍ (എ.സി.ഡി) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇൻറര്‍വ്യൂ ഒക്‌ടോബര്‍ 16 ന് രാവിലെ 10.30 ന് നടക്കും.

എഞ്ചിനിയറിംഗ് ബിരുദം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ എഞ്ചിനിയറിംഗ് ഡിപ്ലോമ. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ രണ്ട് വര്‍ഷ മെക്കാനിക്കല്‍ ഗ്രൂപ്പ്-1 ട്രേഡിലുള്ള എന്റ്റിസി/എന്‍എസി മുന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നി യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, അവയുടെ പകര്‍പ്പ് എന്നിവ സഹിതം ഇൻറ ര്‍വ്യൂവിന് ഹാജരാകണം.

ഫോണ്‍: 04868241813, 9895707399.

Share: