അതിഥി അധ്യാപക ഒഴിവ്

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തിൽ തലശേരി ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റൻറ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം.
താത്പര്യമുള്ളവർ പൂരിപ്പിച്ച ബയോഡേറ്റയും (ബയോഡേറ്റയുടെ മാതൃക https://govtcollegetly.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 28-നു വൈകിട്ട് നാലിനു മുമ്പായി നേരിട്ടോ തപാൽ മാർഗമോ കോളജിൽ അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 9188900210