ഗവ. ഐ.ടിഐയിൽ താത്കാലിക നിയമനം

തിരുഃ കഴക്കൂട്ടം വനിതാ ഗവ. ഐ.ടി.ഐയിലെ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലീഷ് ട്രേഡിൽ പൊതുവിഭാഗത്തിനും എംപ്ലോയബിലിറ്റി ഇൻസ്ട്രക്ടർ തസ്തികയിൽ എൽ.സി വിഭാഗത്തിനും ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡിൽ എസ്.സി വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള താത്കാലിക ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവ് വീതമുണ്ട്.
താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജനുവരി 8 ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.